കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണിത്.
തിരഞ്ഞെടുപ്പിന്റെ അടുത്ത ദിവസം തന്നെ റെയ്ഡ് നടത്തിയത് പകപോക്കാനാണ്. കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനെ അരുംകൊല ചെയ്തതിനെ വിമര്‍ശിച്ചതാണ് റെയ്ഡിന് കാരണം. തിരഞ്ഞെടുപ്പ് ചിലവിലേക്ക് സ്ഥാനാര്‍ഥികള്‍ ചെറിയ തുകകള്‍ ശേഖരിച്ച് വെക്കാറുണ്ട്. ഇതാണ് റെയ്ഡില്‍ പിടികൂടിയത്.
കെ ടി ജലീലിന്റെ രാജി വൈകിപ്പോയിയ നിര്‍വാഹമില്ലാതെയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഇത് കോടതി പുറത്താക്കിയ പോലെയായി എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.