സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

0

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നതിനാല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത കൂടുതല്‍. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും ഇടിമിന്നലോട്കൂടിയ മഴക്കും സാധ്യതയുണ്ട്. മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ ഇടിയും മിന്നലും മൂലം 4 പേര്‍ മരിച്ചിരുന്നു. വരും ദിവസങ്ങളില്‍ സമാനമായ ഇടി മിന്നല്‍ തുടരാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.