കണി കണ്ട് പുതുവര്‍ഷത്തെ വരവേറ്റ് കേരളം

0

പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ വിഷുപുലരിയെ വരവേറ്റ് മലയാളികള്‍.കൊവിഡ് 19 എന്ന മരാഹാരി അതിന്റെ രണ്ടാം ഘട്ടം രൂക്ഷമാകുന്ന ഈ സാഹചര്യത്തിലും കണിവെള്ളരിയും കണിക്കൊന്നയും വാല്‍ക്കണ്ണാടിയും
കൃഷ്ണ വിഗ്രഹവും തിരൂടാടയും എല്ലാം ഒരുക്കിവെച്ച് മലയാളികള്‍ കണിയൊരുക്കി. നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനത്തിന്റെ ഓര്‍മ്മക്കായാണ് വിഷു ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.

മേടം ഒന്ന് പുതുവര്‍ഷപ്പിറവി കൂടിയാണ് മലയാളികള്‍ക്ക്. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷക്കാലത്തേക്ക് മിഴിതുറന്നിരിക്കുകയാണ് ലോകത്തിലെ ഓരോ മലയാളികളും. വിളവെടുപ്പിന്റെ ഉത്സവകാലം കൂടിയാണ് വിഷു. കാര്‍ഷിക പാരമ്പര്യത്തിന്റെ പ്രതീകം കൂടിയാണ് വിഷു.

കൊറോണയുടെ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാലും കടുത്ത മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങളോടുകൂടിയാണ് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്. ആഘോഷ പരിപാടികളെല്ലാം വീടുകളിലേക്ക് ചുരുങ്ങി. നല്ലൊരു നാളേക്കു വേണ്ടിയുള്ള പ്രതീക്ഷയുമായി ഈ വിഷുദിനവും വീട്ടിലിരുന്നു കൊണ്ട് ആഘോഷിക്കാം.