രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടം വ്യാപിക്കുന്ന ആശങ്കക്കിടെ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കുംഭമേള ആഘോഷം.
കുംഭമേളക്ക് മുന്നോടിയായി നടക്കുന്ന ഷാഹി സ്‌നാന് പങ്കെടുത്ത 102 പേര്‍ക്ക് ഇതിനോടകം തന്നെ കൊവിഡ് 19 സ്ഥിരീകരിച്ചു. മേളക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയിരുന്നു എങ്കിലും പൊലീസ് ശക്തമായ പരിശോധനക്ക് മുതിര്‍ന്നില്ലെന്ന ആക്ഷേപമുണ്ട്.
തിങ്കളാഴ്ചയോടെ 28 ലക്ഷം ഭക്തരാണ് ഷാഹി സ്‌നാനിനു വേണ്ടി എത്തിയത്. 18,169 ഭക്തരെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 102 പേര്‍ക്കാണ് പോസിറ്റീവായത്. ദശലക്ഷക്കണക്കിന് എത്തുന്ന കുംഭമേളയില്‍ സാമൂഹിക അകലം പാലിക്കല്‍ പോലെ കൊവിഡ് പ്രതിറോദ നടപടികള്‍ പ്രായോഗികമല്ല. മാത്രമല്ല തെര്ഡമല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള സ്‌ക്രീനിങ്ങും നടന്നില്ല. ഭക്തരാരും തന്നെ മാസ്‌കും ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെന്നാണ് പുറത്ത് വരുന്ന വിവരം.