ഏറെ വിവാദങ്ങള്‍ക്കും ലോകായുക്തയുടെ വിധിക്കും ഒടുവില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. ഏകെജി സെന്ററില്‍ എത്തി നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് രാജി പ്രഖ്യാപനം നടത്തിയത്.
എന്റെ രക്തം കുടിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം എന്ന് ഫേസ്ബുക്കില്‍ ജലീല്‍ കുറിച്ചു. കൊല്ലാം .. പക്ഷേ തോല്‍പ്പിക്കാനാവില്ല. ലവലേശം തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമ ബോധ്യമുണ്ടെന്നും ജലീല്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്.