കൊണ്ടുപോയ പണം വിജിലന്‍സിന് തിരിച്ച് തരേണ്ടി വരുമെന്ന് കെഎം ഷാജി

0

വിജിലന്‍സിനെ ഉപയോഗിച്ച് റെയ്ഡ് നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് പക പോക്കുകയാണെന്ന് കെഎം ഷാജി എംഎല്‍എ. വീട്ടില്‍ നിന്ന് കണ്ടെടുക്ക പണത്തിന് രേഖയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ദിവസം അവധിയായിരുന്നത് കൊണ്ട് പണം ബാങ്കില്‍ അടക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടെന്ന് ധരിച്ച് എത്തിയ വിജിലന്‍സ് ആ പണം കൈവശപ്പെടുത്തുകയും ചെയ്തു. ഇത് തനിക്ക് തിരിച്ച് തരേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തിട്ടും പണം വീട്ടില്‍ തന്നെ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ തയ്യാറാണ്. അനധികൃതമായി ഒരു സ്വത്ത് പോലും തന്റെ പേരിലില്ലെന്നും കെഎം ഷാജി വെളിപ്പെടുത്തി.