രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

0

കേരളത്തിലെ 3 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഈ മാസം 30നാണ് വോട്ടെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

മെയ് 2 നുള്ളില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് കൊണ്ടാണ് നടപടി. ഈ മാസം 20 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ട്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഈ മാസം 23 വരെയാണ്.

അബ്ദുള്‍ വഹാബ്, കെകെ രാഗേഷ്, വയലാര്‍ രവി എന്നിവരുടെ കാലാവധി അവസാനിക്കുന്ന 3 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.