തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

0

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മാധവ റാവുവാണ് മരിച്ചത്.

കഴിഞ്ഞ മാസമാണ് മാധവ റാവുവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് ബാധിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവ പങ്കാളിയായിരുന്നു അദ്ദേഹം.

കേരളത്തിനൊപ്പം തന്നെയായിരുന്നു തമിഴ്‌നാട്ടിലും വോട്ടെടുപ്പ് നടന്നത്. മാധവ റാവുവിന്റെ മരണത്തെ തുടര്‍ന്ന് റീപോളിങ് നടത്തില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പകരം മാധവ റാവു വിജയിച്ചാല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.