സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഫ്‌ലാറ്റിലും കസ്റ്റംസ് പരിശോധന. തിരുവനന്തപുരം ചാക്കയിലെ ഫ്‌ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പറയുന്ന ഫ്‌ലാറ്റാണിത്.
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറിനെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും സ്പീക്കര്‍ ഹാജരായില്ല. സുഖമില്ലെന്ന കാരണം പറഞ്ഞാണ് സ്പീക്കര്‍ ഹാജരാകാതിരുന്നത്. ഇതേതുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് എത്തിയത്. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടപടി.
ഇന്നലെ ഉച്ചയോട് കൂടി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടപടി ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് സ്പീക്കറുടെ ഓഫീസ് ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. അതെസമയം അദ്ദേഹത്തില്‍ നിന്നും മൊഴിയെടുത്തുവെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ലെന്നും കസ്‌റ്്‌റംസ് അധികൃതര്‍ പറഞ്ഞു