ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലെ കിംഗ്‌സ് വേ ആശുപത്രിയില്‍ അദ്ദേഹത്തെ ചികിത്സക്കായി പ്രവേശിപ്പിച്ചു. മാര്‍ച്ച് ഏഴിന് മോഹന്‍ ഭാഗവതിന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയിരരുന്നു.
അദ്ദേഹത്തിന് ഗുരുതര രോഗലക്ഷണങ്ങളില്ലെന്ന്് ആര്‍എസസ്എസ് അറിയിച്ചു. ആര്‍എസ്എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോഹന്‍ ഭാഗവതിന് കൊവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്.
70 വയസ് പ്രായമുള്ള മോഹന്‍ ഭാഗവതിന് രോഗലക്ഷണങ്ങളുണ്ടെന്നും ഗുരുതരമായ രോഗലക്ഷണങ്ങള്‍ അദ്ദേഹത്തിനില്ലെന്നും പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സാധാരണ പരിശോധനയാണ് നടക്കുന്നതെന്നും ട്വിറ്ററില്‍ പോസ്റ്റില്‍ പറയുന്നു.