HomeKeralaErnakulamനമ്പൂരിയച്ഛൻ ആലും ചരിത്രമായി

നമ്പൂരിയച്ഛൻ ആലും ചരിത്രമായി

പറവൂരിന്റെ അടയാള പെടുത്തലായിരുന്ന നമ്പൂരിയച്ഛൻ ആലും ചരിത്രമായി. തലമുറകൾക്ക് തണലും വഴികാട്ടിയും ഒരു നാടിൻ്റെ ഒത്തു കൂടലുകളുടെ വേദിയും
വിശ്വാസകേന്ദ്രവുമായി പറവൂരിൻ്റെ ചരിത്ര മണ്ണിൽ വേരുറച്ചു നിന്ന ആൽ ശനിയാഴ്ച ഉച്ചയോടെയാണ് നിലം പൊത്തിയത്.

ആൽചുവട്ടിൽ സ്ഥിരമായി നിൽക്കുന്നവർക്കോ വഴി യാത്രികർക്കോ ഒരു പോറൽ പോലും ഏൽപ്പിക്കാതെയാണ്‌ വൃക്ഷ മുത്തച്ചൻ നിലം പൊത്തിയത്.
നമ്പൂരിയച്ഛൻ ആൽ കേരള ചരിത്രത്തിലും പോലും ഇടംപിടിച്ച മഹാവൃക്ഷമാണ്. വിശ്വവിഞാന കോശത്തിൽ കേരളചരിത്രം പരാമർശിക്കുന്ന ഭാഗത്ത്‌ ഒരു പാരഗ്രാഫ് ഈ ആലിനെക്കുറിച്ചുണ്ട്.

നൂറ്റാണ്ടുകളായി പറവൂരിൽ നടക്കുന്ന എല്ലാ സമ്മേളനങ്ങളും ആൽ പരിസരത്തോ ആൽ ചുവട്ടിലോ ആണ്. ആർ. ശങ്കർ,ഇ. എം. എസ്, എ. കെ. ജി, കെ. കരുണാകരൻ, സി. അച്യുതമേനോൻ, പി. കെ.വി തുടങ്ങിയ മൺ മറഞ്ഞ നേതാക്കളും മുൻ മുഖ്യ മന്ത്രിമാരായ എ. കെ. ആൻ്റണി, വി. എസ് അച്യുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സാഹിത്യ സാംസ്‌ക്കാരിക നായകർ ഒക്കെ ഈ ആൽ തണലിൽ നിന്നു പ്രസംഗിച്ചിട്ടുണ്ട്.  ഏൽ. കെ. അദ്വാനി യുടെ രഥയാത്രയും ഒരുനാൾ ആൽചുവട്ടിലൂടെ കടന്നുപോയി. ദീർഘകാലം ആലിനെ കാത്തു സംരക്ഷിച്ച ഒരു വൃക്ഷ സ്നേഹിയെ ഓർക്കാതെ വയ്യ. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന മൊതലാളി എന്ന് എല്ലാവരും വിളിക്കുന്ന പരേതനായ കണ്ണമ്പറമ്പിൽ ഗോവിന്ദപൈ. ഏതാനും വർഷംമുൻപ് അദ്ദേഹവും കാലയവനികക്കുള്ളിൽ മറഞ്ഞു.

നിലംപൊത്തിയ ആലിൻ്റെ അവശേഷിച്ച ഭാഗങ്ങളും മുറിച്ചുനീക്കി. തന്ത്രി നിശ്ചയ പ്രകാരം പുതിയ ആൽ നടുമെന്നാണ് അറിയുന്നത്.

Most Popular

Recent Comments