ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ചെയ്യുമായിരുന്നു: കൊടിയേരി

0

ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാവരുടേയും വോട്ട് ഇടതുപക്ഷത്തിന് ലഭിക്കുമായിരുന്നുവെന്ന് സിപിഎം വക്താവ് കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മത വിശ്വാസികള്‍ക്കും സംരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതും കഴിഞ്ഞ 5 വര്‍ഷക്കാലമാണെന്നും വിശ്വാസികള്‍ കൂട്ടത്തോടെ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.

എല്‍ഡിഎഫ് 100ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരിക തന്നെ ചെയയ്ും. നേമത്ത് ഇത്തവണ ബിജെപി അധികാരത്തില്‍ എത്തില്ല. ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും നീക്കുപോക്കില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

്‌സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് മുഖയമന്ത്രി പറഞ്ഞിരുന്നു.