ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തു: ഉമ്മന്‍ ചാണ്ടി

0

കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കേരളത്തില്‍ നിന്നും തടുക്കമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയെക്കുറിച്ച് പറയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആചാരങ്ങള്‍ക്കെതിരായി സത്യവാങ്മൂലം കൊടുത്ത വ്യക്തിയാണ് മുഖ്യമന്ത്രി. ജനങ്ങളെ ഭയന്ന് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തത്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കില്ല. വനിത മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പില്‍ ജനം പ്രതികാരം ചെയ്യുമെന്ന് പിണറായി ഭയക്കുന്നു. അയ്യപ്പനും ദേവഗണങ്ങളും ഇന്നലെ വരെ ആരുടെ കൂടെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.