സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി തമിഴ് നടന്‍ ഇളയ ദളപതി വിജയ്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊണ്ടാണ് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. പിന്നീട് പൊലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായത്.
234 നിയോജക മണ്ഡലങ്ങളിലായി 3998 സ്ഥാനാര്‍ത്ഥികളാണ് തമിഴ്‌നാട്ടില്‍ മത്സരത്തിനിറങ്ങിയിരിക്കുന്നത്. എഐഡിഎംകെ സഖ്യവും ഡിഎംകെ സഖ്യവും തമ്മിലാണ് തമിഴ്‌നാട്ടിലെ പ്രധാന അങ്കം.