സ്വാമി അയ്യപ്പന്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി

0

സ്വാമി അയ്യപ്പന്‍ അടക്കമുള്ള ദേവഗണങ്ങള്‍ എല്‍ഡിഎഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അയ്യപ്പനും ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിന് ഒപ്പമാണ്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്ക് ഒപ്പമാണ് എല്ലാ ദേവഗണങ്ങളും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൗതികവാദം ഉയര്‍ത്തിപ്പിടിക്കുകയും ശബരിമല പ്രക്ഷോഭത്തില്‍ വിശ്വാസികളെ തല്ലിച്ചതക്കുകയും ചെയ്ത പിണറായി വിജയന്റെ പുതിയ വാക്കുകള്‍ വോട്ട് നേടാനുള്ള അടവ് മാത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ചു.