തുടര്‍ഭരണം പ്രതീക്ഷിച്ചിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നേരിടുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല. വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് ചെയ്യാന്‍ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലെത്തിയില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണമാണ് എത്താന്‍ സാധിക്കാത്തത്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വിഎസ് ഇപ്പോള്‍. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടതായി വന്നത്.
പുന്നപ്ര വയലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതെസമയം മകന്‍ വിഎ അരുണ്‍കുമാറും കുടുംബവും രാവിലെ തന്നെ സ്‌കൂളിലെത്തി വോട്ട് ചെയ്തു. കൊച്ചുമകന്‍ അര്‍ജുനും ഇത്തവണ വോട്ട് ചെയ്്തു. അര്‍ജുന്റെ കന്നി വോട്ടായിരുന്നു.
80 വയസ് പിന്നിട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താന്‍ വിഎസിന് ഇത്തവണ കഴിഞ്ഞില്ല. 80 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം കിട്ടണമെങ്കില്‍ അതാത് മണ്ഡലത്തില്‍ തന്നെ താമസിക്കണമെന്ന നിബന്ധന നിലവില്‍ ഉണ്ട്.
മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് പട്ടികയില്‍ വിഎസിന്റെയും ഭാര്യയുടേയും പേര് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ എത്താനാകില്ലെന്ന് പിന്നീട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പിഎംജിയില്‍ മകന്റെ വീട്ടിലാണ് വിഎസ് ഇപ്പോള്‍ താമസിക്കുന്നത്.