കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് 19 ശതമാനത്തിലേക്ക്. നിലവിലെ വോട്ടിംഗ് ശതമാനം 18.6 ആണ്. കനത്ത വോട്ടിംഗ് ആണ് മിക്ക ഇടങ്ങളിലും രേഖപ്പെടുിക്കൂറിന് ശേഷം തന്നെ സംസ്ഥാനത്തെ പത്ത് ശതമാനത്തിലധികം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
മിക്ക പോളിംഗ് ബൂത്തുകലിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്നതായി റിപ്പോര്‍ട്ടുണ്ട്. 140 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 2,74,46,039 വോട്ടര്്#മാരാണ് ഇത്തവണ ജനവിധിയെഴുതാന്‍ എത്തുന്നത്. 40,771 പോളിംഗ് സ്‌റ്റേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. 957 സ്ഥാനാര്‍ത്ഥികളാമ് ഇത്തവണ മത്സരരംഗത്തിറങ്ങിയിരിക്കുന്നത്.