അസമിലെ ദിമ ഹസാവോ ജില്ലയിലെ പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തു.
ബൂത്തില്‍ വോട്ട് ചെയ്യേണ്ടവരുടെ എണ്ണം 90 ആണ്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിത് 181 ആയിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 6 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ക്രമക്കേട് നടന്ന ബൂത്ത് ഹാഫ്‌ലോങ് മണ്ഡലത്തിലാണ്. ഏപ്രില്‍ ഒന്നിനായിരുന്നു ഇവിടെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. ഈ ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്നാണ് വിവരം. 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഈ മണ്ഡലത്തില്‍ നിന്നും ജയിച്ചത്.
അസമില്‍ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ കൊണ്ടുപോയതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഈ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27, ഏപ്രില്‍ 1 തീയതികളിലായിരുന്നു ഒന്നാമത്തേയും രണ്ടാമത്തേയും ഘട്ട വോട്ടെടുപ്പ് നടന്നത്. മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുക.