വയനാട്ടില്‍ പോളിങ് സമയം വൈകീട്ട് ആറ് മണി വരെ മാത്രം. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ല ആയതുകൊണ്ടാണ് പോളിങ് സമയം ഒരു മണിക്കൂര്‍ ചുരുക്കിയത്. മാവോയിസ്റ്റ് ആക്രമണ സാധ്യത നിലവില്‍ ഇല്ലെന്ന് കളക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാനായി ഇത്തവണ വോട്ടെടുപ്പ് വൈകീട്ട് 7 മണി വരെ ആക്കിയിരുന്നു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ നാളെ രാവിലെ 7 മണിക്ക് മുതല്‍ വൈകീട്ട് 7 മണി വരെ പോളിങ് ഉണ്ടാകും. അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈന്‍ ഉള്ളവര്‍ക്കും പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം.
140 നിയോജക മണ്ഡലങ്ങളിലും പോലിങ് സാമഗ്രികളുടെ വിതരമം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങിനൊപ്പം കേന്ദ്രസേനയയേും വിന്യസിക്കും. 140 നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 2 കോടി 74 ലക്ഷത്തോളം വോട്ടര്‍മാര്‍ രാഷ്ട്രീയ കേരളത്തിന്റെ വിധിയെഴുതും.
സാനിറ്റൈസര്‍ ഉള്‍പ്പടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനുള്ള എല്ലാ സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. വോട്ടിങ് മെഷീന്‍ എവിടെയങ്കിലും കേടുപാട് പറ്റിയാല്‍ അത് സ്ഥാപിക്കാനാവശ്യമായ ക്രമീകരണവും സജ്ജമാക്കിയിട്ടുണ്ട്. വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഉള്‍പ്പടെ 9 രേഖകള്‍ ഉപയോഗിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.