വിമതര്‍ക്കെതിരെ സിറിയന്‍ വ്യോമാക്രമണം; 29 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

0

സിറിയയിലെ വടക്കു പടിഞ്ഞാറ് പ്രവിശ്യയായ ഇഡ്‌ലിബില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വിമതരായ 29 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാരും വിമതരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന മേഖലയാണിത്. തുര്‍ക്കിയാണ് വാര്‍ത്ത പുറത്തറിയിച്ചത് . സിറിയ പ്രതികരിച്ചിട്ടില്ല. റഷ്യയുടെ സഹായത്തോടെയാണ് സിറിയ വിമതര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത്. തുര്‍ക്കിയുടെ പിന്തുണയോടെയാണ് വിമതര്‍ സിറിയന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നത്.