സംസ്ഥാനത്ത് ബിജെപി-സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി പിണറായി ബന്ധത്തിന് പിന്നിലുള്ളതും ഈ ധാരണയാണ്. സര്‍ക്കാരിന് എതിരായ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാത്തതിന് കാരണവും ഇതുതന്നെ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായാണ് സിപിഐഎമ്മിനെ ബിജെപി കൂട്ടുപിടിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
കോണ്‍ഗ്രസിന് ബിജെപിയുമായി യാതൊരുവിധ ധാരണയുമില്ല. അദാനി മുഖേന ഇപ്പോള്‍ പിണറായിക്കാണ് ഡീലുള്ളത്. അദാനി-മോദി-പിണറായി കൂട്ടുകെട്ടാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.യുഡിഎഫ് തകരുകയെന്നതാണ് ബിജെപിയുടേയും സിപിഐഎമ്മിന്റെയും ലക്ഷ്യമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.