ആദ്യം സംഘടനാ പ്രവര്‍ത്തനം; വിവാദ ഉത്തരവുമായി എംജി സര്‍വകലാശാല

0

ജോലി സമയത്ത് സംഘടനാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി എംജി സര്‍വകലാശാല ഉത്തരവ്. അസി. രജിസ്ട്രാര്‍ ആര്‍ പ്രേംകുമാര്‍ ആണ് വിചിത്ര ഉത്തരവ് ഇറക്കിയത്. സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കമ്പോഴും രാവിലെയും വൈകീട്ടും ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ ഉണ്ട്. എന്നാല്‍ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കരുതെന്ന ഉപദേശം നല്‍കിയിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി കെ ടി ജലീല്‍.
ഭരണാനുകൂല സംഘടനയായ എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനത്തിന് വേണ്ടിയാണ് അസി. രജിസ്ട്രാര്‍ വിചിത്ര ഉത്തരവ് ഇറക്കിയത്. എന്നാല്‍ വിവാദ ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും പരിശോധിക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പറഞ്ഞു.