കണ്ണൂര്‍ തയ്യില്‍ കുഞ്ഞിനെ സ്വന്തം എറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ ശരണ്യയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂര്‍ സ്വദേശി നിതിനെയാണ് കൊലപാതക പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെ തലേ ദിവസം രാത്രി ഒരു മണിക്ക ശരണ്യയുടെ വീട്ടില്‍ നിതിന്‍ എത്തിയിരുന്നു. ശരണ്യയുടെ ആഭരണങ്ങള്‍ കൈക്കലാക്കി. ശരണ്യയെ കൊണ്ട് ബാങ്കില്‍ നിന്ന് ലോണ്‍ എടുപ്പിക്കാാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.