വിവാദ പ്രസ്താവനയില്‍ ഉടന്‍ കേസെടുക്കില്ല; അമിത് ഷായെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്‌

0

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തി എന്ന ആരോപണത്തില്‍ ഉടന്‍ കേസെടുക്കില്ല. ബിജെപി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഇനി ഏപ്രില്‍ 13ന് വീണ്ടും കേള്‍ക്കും.
നേരത്തെ കോടതിക്ക് മുന്‍പാകെ എത്തിയ ദൃശ്യങ്ങള്‍ ഗൂഢോദ്യേശത്തോടെ ഉള്ളതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.വീഡിയോയില്‍ പരിശോധന വേണം. നിലവില്‍ 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ക്രമാസമധാനം പുനസ്ഥാപിക്കുന്നതിനാണ് ഇപ്പോള്‍ പരിഗണനയെന്നും മേത്ത വാദിച്ചു. എന്നാല്‍ പരാതിക്കാരന്റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെടിവെക്കണം എന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ടി നേതാക്കളും പ്രര്‍ത്തകരും എത്തുമ്പോള്‍ നടപടി വേണമെന്നും അദ്ദേഹം വാദിച്ചു.

ഇതിനിടെ രാഷ്ട്രപതിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സോണിയാഗന്ധി അടക്കുള്ള നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞതായി സോണിയാഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.