വാർത്താവിനിമയ രംഗത്തു ഏറെ വിപ്ലവകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബിഎസ്എൻഎൽ ആരംഭിക്കുന്ന ഭാരത് എയർ ഫൈബർ സർവീസ് നാളെ ഉദ്ഘാടനം ചെയ്യും. നിലവിൽ ഫൈബർ കേബിളുകളിലൂടെയുള്ള കണക്ഷനുകളിൽ നിന്നും വ്യത്യസ്തമായി റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് സംവിധാനം നൽകുന്നതാണ് ഭാരത് എയർ ഫൈബർ പദ്ധതി. രാജ്യത്തു തുടക്കമിടുന്നത് കൊച്ചിയിൽ ആണ്.
ഫൈബർ കണക്ഷനുകളിൽ കൂടി വോയ്‌സ്, ഡാറ്റ ഇവയ്ക്കൊപ്പം ടെലിവിഷൻ ചാനലുകൾ കൂടി നൽകുന്ന ഐ.പി. ടി.വി പദ്ധതിക്കും കേരളത്തിൽ ആദ്യമായി കൊച്ചിയിൽ ആരംഭമാവുകയാണ്.
ഈ സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 28 നു രാവിലെ 11 ന് കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ബി.എസ്.എൻ.എൽ ഡയറക്ടർ ശ്രീ വിവേക് ബൻസാൽ നിർവഹിക്കും.