ഇരിഞ്ഞാലക്കുട രൂപതാ ബിഷപ്പ് പോളി കണ്ണൂക്കാടൻ എൻ ബി സി എൽ സി ചെയർമാൻ

0

ബെംഗളൂരു കേന്ദ്രമായുളള എൻ ബി എൽ സി യുടെ ചെയർമാനായി ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷൻ ബിഷപ്പ് പോളി കണ്ണൂക്കാടനെ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്ലീനറി യോഗം തെരഞ്ഞെടുത്തു. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ ഭാരത കത്തോലിക്കാ സഭയിലെ മൂന്ന് വ്യക്തി സഭകളുടെയും സുവിശേഷാത്മക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപികരിച്ച ദേശീയ കേന്ദ്രമാണ് നാഷണൽ ബിബ്ലിക്കൽ കാറ്റെക്കെറ്റിക്കൽ ലിറ്റർജിക്കൽ സെൻറർ. ബെംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ ഫെബ്രുവരി 13 മുതൽ 19 വരെ നടന്ന സിബിസിഐ ദ്വൈവാർഷിക പ്ലീനറി സമ്മേളനത്തിലാണ് ബിഷപ്പ് പോളി കണ്ണൂക്കാടനെ തെരഞ്ഞെടുത്ത്.