കൊറോണ ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടനം സൗദി അറേബ്യ നിര്‍ത്തിവെച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഉംറക്കായി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ 400 ഓളം പേരെ മടക്കി അയച്ചു.
ഗള്‍ഫ് മേഖലയില്‍ ഇതുവരെ 211 പേര്‍ക്ക് വൈറസ് ബാധയേറ്റതായാണ് വിവരം.ഇറാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ വിലക്കേര്‍പ്പെടുത്തി.ഇറാനിലെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.





































