ജോളി ജയിലില്‍ ആതമഹത്യക്ക് ശ്രമിച്ചു; ആത്മഹത്യാ ശ്രമത്തില്‍ ദുരൂഹത

0

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളി ജയിലില്‍ ആതമഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്. പുലര്‍ച്ചെ ജോളിയുടെ പുതപ്പിനുള്ളില്‍ നിന്ന് രക്തം ഒഴുകി വരുന്നതു കണ്ട സഹ തടവുകാരാണ് ജയില്‍ അധികൃതരെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കയ്യില്‍ ആറ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്.

ഞരമ്പ് കടിച്ച് മുറിച്ചതാണെന്ന് ജോളി പറയുമ്പോള്‍ മൂര്‍ച്ചയുള്ള വസ്തുകൊണ്ടുള്ള മുറിവാണെന്നാണ് ഡോക്ടര്‍മാരുടെ വാദം. ഇതോടെ പൊലീസ് സംശയത്തിലായി. ജോളി കിടന്നിരുന്ന മുറിയില്‍ നിന്ന് സംശയകരമായി ഒന്നും കണ്ടെത്താത്തതാണ് സംശയം കൂട്ടുന്നത്. സഹതടവുകാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. സഹതടവുകാരെ അടക്കം ചോദ്യം ചെയ്യും.
ജോളിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ആത്മഹത്യ പ്രവണത കാണിക്കുന്ന ജോളിയെ മൂന്ന് പേര്‍ക്കൊപ്പമാണ് പാര്‍പ്പിച്ചിരുന്നത്.