മരണം 27 ആയി; 106 പേര്‍ അറസ്റ്റില്‍

0

ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മരണം 27 ആയി ഉയര്‍ന്നു. ഡല്‍ഹി പൊലീസ് അറിയിച്ചതാണിത്. ഇതുവരെ 18 കേസുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ടെന്നും 106 പേര്‍ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. കലാപങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു.