HomeKeralaഇരട്ട വോട്ടില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

ഇരട്ട വോട്ടില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനാവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇരട്ട വോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വോട്ടര്‍ പട്ടികയില്‍ വ്യാജമായി ചേര്‍ത്ത പേരുകള്‍ ഉടന്‍ നീക്കം ചെയ്യാനും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹര്‍ജി സമര്‍പ്പിച്ചത്. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെയാണ് വ്യാജമായി പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും മറുപടി നല്‍കിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വോട്ടര്‍ പട്ടികയില്‍ വ്യാജമായി പേര് ചേര്‍ത്തിട്ടുണ്ടെന്നുള്ള ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേര്‍ത്ത പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചിരുന്നു.

 

Most Popular

Recent Comments