HomeKeralaകൊവിഡ് കാലത്ത് യുഡിഎഫാണ് ഭരിച്ചതെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമായിരുന്നു: മുല്ലപ്പള്ളി

കൊവിഡ് കാലത്ത് യുഡിഎഫാണ് ഭരിച്ചതെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമായിരുന്നു: മുല്ലപ്പള്ളി

കോലീബി സഖ്യത്തെ കുറിച്ച് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വിഷയ ദാരിദ്ര്യം നേരിടുന്നത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തലശ്ശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ടുകള്‍ ആവശ്യപ്പെടില്ല. എന്നാല്‍ എല്ലാ ജനാധിപത്യ മതേതര വിശ്വാികളുടേയും വോട്ട് സ്വീകരിക്കും. സുരേഷ് ഗോപി രാഷ്ട്രീയ പരിചയമുള്ള നേതാവല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഡോ എസ് ലാലിനെ ആരോഗ്യമന്ത്രിയായകുമെന്ന് മുല്ലപ്പള്ളി വാഗ്്ദാനം ന
ത്തി. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യാത്രയില്‍ ധൂര്‍ത്തും ധാരാളിത്തവുമാണ് കാണാന്‍ കഴിയുന്നത്. ശബരിമല വിഷയത്തില്‍ യെച്ചൂരി ഒന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി വേറെ എന്തോ ആണ് പറയുന്നത്. കൊവിഡ് കാലത്ത് യുഡിഎഫാണ് അധികാരത്തിലെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സഹായം ജനങ്ങള്‍ക്ക് നല്‍കാമായിരുന്നുവെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.

Most Popular

Recent Comments