യുഡിഎഫ്- ബിജെപി ബന്ധം മറ നീക്കി പുറത്തുവന്നു കൊണ്ടിരിക്കുന്നു: പിണറായി വിജയന്‍

0

കോണ്‍ഗ്രസ്-ബിജെപി ബന്ധം നിലനില്‍ക്കുന്നുവെന്ന് വീണ്ടും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ദിവസം കഴിയുന്തോറും യുഡിഎഫ്-ബിജെപി ബന്ധം മറ നീക്കി പുറത്തുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരിലും തലശ്ശേരിയിലും യുഡിഎഫ് ജയിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹവും ലക്ഷ്യംവും.

തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കരുതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന് ഉദാഹരമമാണ്. ചില മണ്ഡലങ്ങളില്‍ മാത്രമുണ്ടായിരുന്ന കോ-ലീ-ബി സഖ്യം വ്യാപകമായിരിക്കുന്നുവെന്നും ലീഗിന് സ്വാധീനമുള്ള മണ്ഡലത്തില്‍ കച്ചവടം ഉറപ്പിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്ന് പിണറായി പറഞ്ഞു. ജോസ് കെ മാണിയുടെ പ്രതികരണം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.