പശ്ചിമ ബംഗാളില്‍ വന്‍ ബോംബ് ശേഖരവും തോക്കുകളും പിടിച്ചെടുത്തു

0

പശ്ചിമ ബംഗാളില്‍ നിന്ന് വന്‍ ബോംബ് ശേഖരവും തോക്കുകളും പിടിച്ചെടുത്തു. സൗത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് സംഭവം. 48 ഓളം ബോംബുകളും 12ഓളം തോക്കുകളുമാണ് പിടിച്ചെടുത്തത്.

നരേന്ദ്രൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ ഗോഡൗണിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. പിന്നീട് ബോംബ് സ്‌ക്വാഡ് വന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി.

കുല്‍ത്താലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനധികൃത ആയുധ നിര്‍മ്മാണ ശാലയില്‍ നിന്നാണ് തോക്കുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ നിര്‍മാണ ശാലയുടെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബോംബുകളും തോക്കുകളും പിടിച്ചെടുത്തത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.