ഹൈക്കോടതി വിധി മറികടക്കാന്‍ സ്‌കോള്‍ കേരളയില്‍ ഭേദഗതികളോടെ നിയമന ഉത്തരവ് പുറത്തിറക്കി. കോടതി അനുമതിയോടെ 54 പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചു കൊണ്ട് സ്ഥിരപ്പെടുത്തിയ നടപടി പിന്‍വലിക്കുമോ എന്ന് സര്‍ക്കാരിനോട് നേരത്തേ കോടതി ചേദിച്ചിരുന്നു.
ഹൈക്കോടതി അനുമതിയില്ലാതെ സ്‌കോള്‍ കേരളയില്‍ ആരെയും സ്ഥിരപ്പെ
ടുത്തരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് സിപിഎം ബന്ധമുള്ള 54 പേരെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് സ്ഥിരപ്പെടുത്തിയ നടപടി പിന്‍വലിക്കുമോ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഈ കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കാനിരിക്കവെയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നിയമന നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം സ്ഥിരപ്പെടുത്താന്‍ സമര്‍പ്പിച്ച സ്‌കീം അംഗീകരിക്കുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഹൈക്കോടതി അനുമതിയോടെ സ്ഥിരപ്പെടുത്തല്‍ നടത്തണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. 10 വര്‍ഷമായി തുടര്‍ച്ചയായി ജോലി ചെയ്യാത്തവരെ സ്ഥിരപ്പെടുത്തി സംഭവവും സീനിയോരിറ്റി അട്ടിമിറിയിലൂടെ സിപിഎം ബന്ധുക്കള്‍ക്ക് മാത്രം നിയമനം നല്‍കിയ വാര്‍ത്തയും മുമ്പേ വിവാദമായതായിരുന്നു.
 
             
		
