HomeKeralaതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തില്‍

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9ന് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ വര്‍ക്കലയിലെത്തും. അതിന് ശേഷം വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മിന് വേണ്ടി റോഡ് ഷോയില്‍ പങ്കെടുക്കും. വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ ജംങ്ഷനില്‍ നിന്ന് തുടങ്ങുന്ന റോഡ് ഷോ വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനിലാണ് സമാപിക്കുക.

റോഡ് ഷോ കഴിഞ്ഞതിനു ശേഷം ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ച നടത്തി സ്വാമിമാരുമായി ചര്‍ച്ച നടത്തും. ഉച്ചക്ക് 12.25ന് കോട്ടയം പുതുപ്പളളി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്റ്റാന്റില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കുകൊള്ളും. 3.20ന് തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാര്‍ത്ഥം അയ്യങ്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 4.45ന് എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ പത്മജ എസ് മേനോന്റെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന റോഡ് ഷോയിലും പങ്കെടുത്തതിന് ശേഷം രാത്രിയില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

 

Most Popular

Recent Comments