HomeKeralaക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം കൊണ്ടുവരും: ജെപി നദ്ദ

ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം കൊണ്ടുവരും: ജെപി നദ്ദ

ഇടതു വലത് മുന്നണികള്‍ അഴിമതിക്കാരാണെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് നദ്ദയുടെ പ്രസ്താവന. നേമം ജംഗ്ഷനില്‍ നിന്ന് റോഡ് ഷോ ആയിട്ടായിരുന്നു ദേശീയ അധ്യക്ഷന്റെ പ്രചാരണം.

നേമം മുതല്‍ കരമന വരെയാണ് തുറന്ന വാഹനത്തില്‍ ജെപി നദ്ദ റോഡ് ഷോ നടത്തിയത്. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും നിലവിലെ എംഎല്‍എ ഒ രാജഗോപാലുനും നദ്ദക്കൊപ്പമ്മുണ്ടായിരുന്നു. ശബരിമലയില്‍ എല്‍ഡിഎഫ് വിശ്വാസത്തേയും സംസ്‌കാരത്തേയും മുറിവേല്‍പ്പിച്ചുവെന്ന് നദ്ദ കുറ്റപ്പെടുത്തി. അന്ന് മിണ്ടാത്ത യുഡിഎഫ് ഇപ്പോള്‍ ശബരിമലയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും നദ്ദ ആരോപിച്ചു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ദേശീയ അധ്യക്ഷന്‍ തന്നെ പ്രചാരണത്തിനെത്തിയതിന്റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകരെല്ലാം.

Most Popular

Recent Comments