HomeKeralaകല്‍പറ്റയില്‍ പ്രചാരണത്തിനായി സിനിമ പ്രവര്‍ത്തകരും

കല്‍പറ്റയില്‍ പ്രചാരണത്തിനായി സിനിമ പ്രവര്‍ത്തകരും

കല്‍പറ്റയില്‍ പ്രചാരണത്തിനായി സിനിമ പ്രവര്‍ത്തകരെ കൊണ്ടുവന്ന് എല്‍ഡിഎഫും എന്‍ഡിഎയും. കല്‍പറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറിന്റെ പ്രകടന പത്രിക സംവിധായകനും നടനുമായ രഞ്ജിത്ത് പ്രകാശനം ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടന്‍ ദേവനാണ് മണ്ഡലത്തിലെത്തിയത്. അടുത്തയാഴ്ച യുഡിഎഫിന് വേണ്ടി രാഹുല്‍ ഗാന്ധിയും മണ്ഡലത്തില്‍ പ്രചാരണത്തിനായെത്തും.

എല്‍ഡിഎഫിന്റെ പ്രകടന പത്രിക സംവിധായകന്‍ രഞ്ജിത്ത് നടന്‍ അബു സലീമിന് നല്‍കി കൊണ്ടാണ് പ്രകാശനം ചെയ്തത്. എല്ലാവര്‍ക്കും വീട്, കുടിവെള്ളം, തൊഴിലവസരം എന്നിവ ഉറപ്പ് നല്‍കുന്നതാണ് പ്രകടന പത്രിക. കല്‍പറ്റ മണ്ഡലം എംവി ശ്രേയാംസ് കുമാറിന്റെ വിജയം ആഗ്രഹിക്കുന്നുണ്ടെന്നും സിറ്റിംഗ് എംഎല്‍എ പുതിയ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന മാന്യതയുടെ രാഷ്ട്രീയം മറ്റെവിടേയും കാണാന്‍ കഴിയില്ലെന്നും സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടിഎം സുബീഷിന്റെ പ്രചരണത്തിന് നടന്‍ ദേവന്‍ കല്‍പറ്റയിലെത്തി. പ്രവര്ഡത്തകര്ഡക്കും സ്ഥാനാര്‍ത്ഥിക്കുമൊപ്പം നഗരം ചുറ്റിയ ദേവന്‍ ബിജെപിയുടെ വിജയപ്രതീക്ഷകളെക്കുറിച്ചും വാചാലനായി.

പ്രചാരണങ്ങളുടെ അവസാന ഘട്ടത്തില്‍ എല്ലാ മുന്നണികളുടേയും മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തിനായി മണ്ഡലത്തിലെത്തുന്നുണ്ട്. ജില്ലയിലെ മൂന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടേയും പ്രചാരണം നയിക്കാന്‍ രാഹുല്‍ ഗാന്ധി അടുത്തയാഴ്ച ജില്ലയിലെത്തും.

Most Popular

Recent Comments