കരിഞ്ചന്തക്കാരന്റെ മനോഭാവമാണ് മുഖ്യമന്ത്രിക്ക് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് തട്ടാനുള്ള വില കുറഞ്ഞ തന്ത്രമാണ് അരി വിതരണം. കുട്ടികളുടെ ഭക്ഷണത്തിനുള്ള ധാന്യം പൂഴ്ത്തിവെച്ച നെറികെട്ട സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്റെ വഞ്ചന തുറന്നു കാട്ടുകയാണ് പ്രതിപക്ഷം ചെയ്തത്. കുട്ടികളുടെ ഭക്ഷണം മുടക്കി എന്ന ആരോപണം കുറ്റബോധത്തില്‍ നിന്നാണ്. യുപിഎ സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിന്റെ ഭാഗമായി കിട്ടുന്ന അവകാശമാണ് ഈ അരി വിതരണം. അല്ലാതെ എകെജി സെന്ററില്‍ നിന്നുള്ള ഔദാര്യമല്ല.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പരാതിയില്‍ സൗജന്യ വിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സൗജന്യങ്ങള്‍ തടഞ്ഞ ആളുകളാണ് ഇപ്പോള്‍ അരി പൂഴ്ത്തിവെച്ച ശേഷം തിരഞ്ഞെടുപ്പിന് മുന്‍പ് അവ നല്‍കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.