HomeKeralaദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കും

ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കും

പൊതു അവധിയാണെങ്കിലും ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്്.

പരിഷ്‌കരണത്തിന് ശേഷമുള്ള പുതുക്കിയ ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഏപ്രില്‍ മൂന്നിന് മുമ്പായി ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായാണ് ക്രമീകരണമെന്നും ഉത്തരവില്‍ പറയുന്നു. ഈ ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്കെല്ലാം മറ്റൊരു ദിവസം അവധി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കെല്ലാം ഈ ദിനങ്ങളില്‍ നിയന്ത്രിത അവധിയാണ് നല്‍കുക.

 

Most Popular

Recent Comments