യുഡിഎഫിന് അധികാരം ലഭിച്ചാല്‍ കെ മുരളീധരന്‍ മന്ത്രിയാകുമെന്ന് ശശി തരൂര്‍ എംപി. കേരളത്തില്‍ ബിജെപി വേണ്ടെന്ന സന്ദേശം നല്‍കുന്ന ഫലമായിരിക്കും മുരളീധരന്റെ വിജയത്തോടുകൂടി ഉണ്ടാവുക. അടുത്ത 12 ദിവസം യുഡിഎഫിന് നിര്‍ണായകമാണെന്ന് പറഞ്ഞ തരൂര്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നും വ്യക്തമാക്കി.
കടുത്ത മത്സരമാണ് നിലവിലുള്ളത്. പക്ഷേ ജനങ്ങളുടെ ആവേശം കാണുമ്പോള്‍ വിജയപ്രതീക്ഷയാണുള്ളത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒറുപാട് സ്ഥാനാര്‍ത്ഥികളാണുള്ളത്. അവരെക്കുറിച്ച് കൂടുതലറയിുമ്പോള്‍ ആവേശം ഒന്നുകൂടി ഉയരും. നേമത്തെ ബിജെപി അവരുടെ സ്വന്തം ഗുജറാത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഗുജറാത്ത് നമുക്ക് വേണ്ട. ഗുജറാത്ത് ഗുജറാത്തില്‍ തന്നെ ഇരിക്കട്ടെ. ഞങ്ങള്‍ നേമം വിട്ടുകൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത്ര ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തിയതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം നേമത്ത് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.