HomeKeralaപിസി ജോര്‍ജിന്റെ പ്രചാരണത്തിനിടയില്‍ സംഘര്‍ഷം

പിസി ജോര്‍ജിന്റെ പ്രചാരണത്തിനിടയില്‍ സംഘര്‍ഷം

കോട്ടയം പാറത്തോടില്‍ പിസി ജോര്‍ജിന്റെ പ്രചാരണത്തിനിടയില്‍ സംഘര്‍ഷം. സിപിഎം-ജനപക്ഷം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലമാക്കിയെന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്.

പിസി ജോര്‍ജ് സംസാരിച്ചുക്കൊണ്ടിരിക്കവെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്‌റെ പ്രസംഗം അലങ്കോലമായി, രണ്ട് തവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടും സിപിഎം വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടു കൂടിയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ വഴിമാറിയത്. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടല്‍ വരെയെത്തി കാര്യങ്ങള്‍. തുടര്‍ന്ന് താന്‍ പ്രസംഗം നിര്‍ത്തുകയാണെന്ന് പറഞ്ഞ് പിസി ജോര്‍ജ് മടങ്ങുകയായിരുന്നു.

Most Popular

Recent Comments