HomeHealthരാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു

ഒരിടവേളക്ക് ശേഷം രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പൊസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 257 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 5 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണിത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,46,652 ആയി. 1,60,949 പേര്‍ മരണപ്പെടുകയും ചെയ്തു. 24 മണിക്കൂറിനിടെ 32, 987 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെയായി 1േ,12,64,637 പേര്‍ രോഗമുക്തി നേടി. 4,21,066 പേര്‍ ഇപ്പോഴും രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്.

രാജ്യത്തെ പത്ത് ജില്ലകളില്‍ രോഗവ്യാപനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളില്ഡ ഏപ്രില്‍ 4 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാന്ദേഡ്, ബീഡ് ജില്ലകളിലാണ് രോഗവ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണമേര്‍പ്പെടുത്തിയത്. പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ബെംഗളൂരുവില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5 കോടി 55 ലക്ഷം കടന്നു.

Most Popular

Recent Comments