IndiaLatest NewsScroll കരസേനയിൽ വനിതകൾക്ക് സ്ഥിരനിയമന കമ്മീഷൻ സുപ്രിം കോടതി അനുവദിച്ചു By Malyali Desk - March 25, 2021 0 FacebookTwitterPinterestWhatsApp മെഡിക്കൽ ഫിറ്റ്നസ് ചൂണ്ടിക്കാട്ടി വനിതകൾക്ക് കരസേനയിൽ സ്ഥിര കമ്മീഷൻ നിയമനങ്ങൾ നിഷേധിക്കുന്നതിനെതിരെ സുപ്രിംകോടതി രംഗത്ത്. ഹർജിയിൽ കോടതി മെഡിക്കൽ യോഗ്യതയിലടക്കം കരസേനയുടെ വ്യവസ്ഥകൾ റദ്ദാക്കിയിട്ടുണ്ട്. കരസേനയിൽ സ്ഥിര കമ്മീഷൻ നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥർ സുപ്രിംകോടതിയിൽ ഹർജിയിൽ നൽകിയിരുന്നു. ഈ ഹർജിയിലാണ് ഇപ്പോൾ സുപ്രിംകോടതിയുടെ വിധി വന്നിരിക്കുന്നത്. കരസേനയിലെ വനിത ഉദ്യോഗസ്ഥർക്ക് സുപ്രിംകോടതി സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ചു കൊണ്ടാണ് ഉത്തരവിറക്കിയത്. തത്ഫലമായി 60 ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകൾക്ക് സ്ഥിര കമ്മീഷൻ നിയമനം ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തിയ കോടതി രാജ്യത്തിന് വേണ്ടി ബഹുമതികൾ നേടിയവരെ സ്ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്നും കുറ്റപ്പെടുത്തി. വനിതകളോട് കരസേന വെച്ചു പുലർത്തുന്ന വേർതിരിവിനേയും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ച