HomeKeralaകോട്ടയത്തെ അങ്കം മുറുകുന്നു

കോട്ടയത്തെ അങ്കം മുറുകുന്നു

തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടുകൂടി ഇടതുമുന്നണിയും വലതുമുന്നണിയും തമ്മിൽ വാശിയേറിയ അങ്കമാണ് കോട്ടയം മണ്ഡലത്തിൽ നടക്കുന്നത്. വികസനവും വികസന മുരടിപ്പും ചർച്ചയാകുന്നതോടുകൂടി ബിജെപി സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാകുകയാണ്.

മണ്ഡലം തിരിച്ചു പിടിക്കാനായി ഇത്തവണ ശക്തനായ പോരാളിയെ തന്നെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ അഡ്വ കെ അനിൽകുമാർ പരിസ്ഥിതി സൗഹൃദ വികസനം മുന്നോട്ട് വെച്ചു കൊണ്ടാണ് വോട്ട് ചോദിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോൾ എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ട്.

സംസ്ഥാന സർക്കാരാണ്  മണ്ഡലത്തിലെ വിലങ്ങുതടിയാകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും ജനങ്ങൾ നൽകിയ പിന്തുണ ഇത്തവണയും ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് തിരുവഞ്ചൂർ. ഭൂരിപക്ഷം വർധിപ്പിക്കുക എന്നതിലാണ് തിരുവഞ്ചൂർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സിപിഎം വിട്ടു വന്ന മിനാർവ മോഹനന്റെ ബിജെപിക്ക് വേണ്ടി ഇത്തവണ അങ്കത്തിനിറങ്ങിയിരിക്കുന്നത്. എൽഡിഎഫ് വോട്ടുകളും ആളും സാമുദായിക വോട്ടുകളും ലക്ഷ്യം വെച്ചു കൊണ്ടാണ് ബിജെപി മുന്നേറുന്നത്.

Most Popular

Recent Comments