HomeKeralaഎൻഡിഎയുടെ പ്രകടന പത്രിക ഇന്നിറക്കും

എൻഡിഎയുടെ പ്രകടന പത്രിക ഇന്നിറക്കും

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമ പെൻഷനുകൾ 3500 രൂപയാക്കുമെന്നതാണ് എൻഡിഎ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. വൈകീട്ട് മൂന്ന് മണിക്ക് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ തിരുവനന്തപുരത്ത് വെച്ചാണ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. ശബരിമല, ലൗജിഹാദ് വിഷയങ്ങളിൽ നിയമനിർമ്മാണമാണ് പ്രകടന പത്രികയിലെ മറ്റു പ്രധാന വാഗ്ദാനങ്ങൾ.

ദേവസ്വം ബോർഡ് രാഷ്ട്രീയ മുക്തമാക്കുമെന്നും ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കുമെന്നും പ്രകടന പത്രികയിൽ പരാമർശിക്കാൻ സാധ്യതയുണ്ട്. ശബരിമലയിൽ പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഗുരുസ്വാമിമാർ, ഹിന്ദു സംഘടനകൾ ഉൾപ്പെട്ട ഭരണസമിതിക്ക് രൂപം നൽകാനും സാധ്യതയുണ്ട്. എല്ലാവർക്കും വീട്, വൈദ്യുതി, കുടിവെള്ളം ഉറപ്പുവരുത്തും. ബിപിഎൽ  കാർഡുള്ളവർക്ക് പ്രതിവർഷം 6 സിലിണ്ടർ പാചക വാതകം സൗജന്യമായി നൽകുകയും ചെയ്യും.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ തിരിച്ചു കൊണ്ടുവരാൻ മുൻകൈ എടുക്കും. ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപകമാക്കുകയും അത് വഴി സൗജന്യ ചികിത്സ ഏർപ്പാടാക്കുകയും ചെയ്യും. കടമെടുക്കാതെയുള്ള വികസന മുന്നേറ്റത്തിനായി സമഗ്ര വികസന അതോറിറ്റി. നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കി യുവാക്കൾക്ക് തൊഴിൽ നൽകുക എന്നിവയാണ് എൻഡിഎയുടെ മറ്റു പ്രധാന വാഗ്ദാനങ്ങൾ.

 

Most Popular

Recent Comments