HomeKeralaഇഡി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഇഡി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളതെന്നാണ് ഇഡി ആരോപിക്കുന്നത്.

രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഡാലോചനയാണ് ഇതിനു പിന്നിലുള്ളതെന്നും ഹർജിയിൽ പറയുന്നു. മാർച്ച് 17നാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. കൂടാതെ നിഷ്പക്ഷ കേസന്വേഷണത്തിനായി സിബിഐക്ക് കൈ മാറണമെന്നും ഇഡി ആവശ്യമുന്നയിച്ചു. ജസ്റ്റിസ് വിജി അരുൺ ഇന്ന് ഹർജി പരിഗണിക്കും.

 

Most Popular

Recent Comments