HomeKeralaവിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട കേസിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാകൃഷ്ണനെതിരെ കർശനമായ നടപടിക്കൊരുങ്ങി കസ്റ്റംസ്. മൂന്നാമതും വിനോദിനിക്ക് കസ്റ്റംസ് നോട്ടീസയച്ചു. ഈ മാസം 30ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.

മാർച്ച് മാസം 10ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് വിനോദിനിക്ക് നോട്ടീസയച്ചിരുന്നു. എന്നാൽ കത്ത് വിനോദിനിക്ക് ലഭിച്ചില്ലെന്നും മറുപടിയാണ് ലഭിച്ചത്. ഇതിന് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും വിനോദിനി ഹാജരായില്ല. ഇതിനുപിന്നാലെയാണ് മൂന്നാമതും നോട്ടീസയച്ചത്.

അതെസമയം ഇത്തവണ തപാൽ മാർഗവും ഇ-മെയിൽ വഴിയും നോട്ടീസയച്ചിട്ടുണ്ട്. 30ാം തീയതിയും വിനോദിനി ഹാജരായില്ലെങ്കിൽ നോൺ ബെയിലബിൾ വാറന്റിനുവേണ്ടി കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

 

Most Popular

Recent Comments