സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻ്റെ മൊഴി. സ്പീക്കര്‍ക്ക് വിദേശ നിക്ഷേപമുണ്ടെന്നാണ് സ്വപ്‌നയുടെ മൊഴി. സ്പീക്കര്‍ വിദേശത്ത് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജിൻ്റെ ശാഖ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നതായും സ്വപ്‌ന തൻ്റെ മൊഴിയില്‍ പറയുന്നു.
സ്വപ്‌ന എന്‍ഫോഴ്‌സ്‌മെൻ്റിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ക്രൈംബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെൻ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മൊഴിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പൊലീസ് ഇഡിക്കെതിരെ രജിസ്റ്റര്‍ ചെയ്ത സാചര്യത്തില്‍ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് സ്പീക്കര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴിയുള്ളത്.