കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സംസാരിക്കവെയാണ് രാഹുൽ സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചത്. മത്സ്യത്തൊഴിലാളികൾക്കെതിരെ ഇടതു സർക്കാർ രഹസ്യ കരാറുണ്ടാക്കി. അത് കയ്യോടെ പിടികൂടിയപ്പോൾ സർക്കാർ അതിൽ നിന്നു പിൻമാറിയെന്നും രാഹുൽ വ്യക്തമാക്കി. എറണാകുളം, ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രാഹുൽ ഗാന്ധി ഇന്ന് തെരഞ്ഞെടുപ്പ് പര്യടനം നടത്തി.
രാവിലെ 11 മണിക്ക് കൊച്ചിയിലെ ത്തിയ രാഹുൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. വൈപ്പിൻ മണ്ഡലത്തിലേതായിരുന്നു രാഹുലിന്റെ ആദ്യ പൊതുപരിപാടി.പിൻവാതിൽ നിയമനം, ഇഎംഎസിസി കരാറടക്കം സർക്കാരിനെ ചോദ്യമുനയിൽ നിർത്തിയ വിഷയങ്ങൾ മുൻനിർത്തിക്കൊണ്ടാണ് രാഹുൽ പ്രസംഗിച്ചത്.
കൊച്ചി, തൃപ്പൂണിത്തുറ, എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികൾക്ക് ശേഷം അരൂരിൽ നിന്നു കായംകുളം വരെ റോഡ്ഷോ ആയി രാഹുലിന്റെ പരിപാടികൾ ആരംഭിച്ചു.