HomeKeralaകലാലയങ്ങളില്‍ സമരങ്ങള്‍ വേണ്ട, പഠിച്ചാല്‍ മതിയെന്ന് ഹൈക്കോടതി

കലാലയങ്ങളില്‍ സമരങ്ങള്‍ വേണ്ട, പഠിച്ചാല്‍ മതിയെന്ന് ഹൈക്കോടതി

കലാലയങ്ങളിലെ വിദ്യാര്‍ഥി സമരത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ്. സമരങ്ങള്‍ മൂലം കലാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ പാടില്ല. സമരത്തിനല്ല, പഠിക്കാനുള്ളതാണ് കോളേജുകളും സ്‌കൂളുകളും. മാര്‍ച്ച്, ഘെരാവോ, പഠിപ്പ്മുടക്ക് എന്നിവ പാടില്ല. സമരത്തിനും പഠിപ്പ്മുടക്കിനും ആരെയും പ്രേരിപ്പിക്കാനും പാടില്ല.
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉത്തരവ് ബാധകമാകുമെന്ന് പറഞ്ഞ കോടതി സമാധാനപരമായ ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ വേദിയാക്കാമെന്ന് അറിയിച്ചു.കലാലയ രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Most Popular

Recent Comments